കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്കുള്ള ഭൂദാന ചടങ്ങ് നാളെ രാവിലെ 11 മണിക്ക് കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടക്കും.കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിടി പറമ്പത്ത് കുട്ടിഹസന്‍ ഹാജിയുടെ സ്മരണയ്ക്കായി മകന്‍ നമ്പിടിപറമ്പത്ത് അയ്യൂബാണ് 33 സെന്റ് ഭൂമി ഈ പത്ത് കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തുകയാണ് ചെയ്തത്. കൂടാതെ ഭൂമി ദാനം ചെയ്ത് ഉത്തമ മാതൃകയായ നമ്പിടി പറമ്പത്ത് അയ്യൂബിനെയും ഈ പ്രവര്‍ത്തനത്തിന്നായി ഏറെ യത്‌നിച്ച ജനപക്ഷ വാര്‍ത്താ മാധ്യമമായ ജനശബ്ദം ന്യൂസ് ചീഫ് എഡിറ്റര്‍ എം. സിബ്ഗത്തുള്ളയെയും ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു.