മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി എഴുതി ഇപ്പോഴേ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജൂഡ് ആന്റണി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം: ‘
ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്ന ആവശ്യം ഉയര്‍ത്തി വന്‍ കാമ്പെയിനുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ നടക്കുന്നത്. പൃഥ്വിരാജ്, ഹരീഷ് പേരടി ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്..

