ഭാരതീയരുടെ പ്രിയഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു ആരോഗ്യനില അതീവ ഗുരുതരമായ അവസ്ഥയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുകയായിരുന്നു. എസ് പി ബി ചികിത്സയിൽ കഴിഞ്ഞിരുന്ന ചെന്നൈ എംജിഎം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം .അതീവ ഗുരുതരമായി തുടരുന്ന വിവരം പത്രക്കുറിപ്പിലൂടെ മണിക്കൂറുകൾക്ക് മുമ്പ്പുറത്ത് വിട്ടിരുന്നുആശുപത്രി വുത്തങ്ങൾ. ദേശീയമാധ്യമങ്ങൾ വരെ വളരെ പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ 24 മണിക്കൂറായി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിലുടെ പുറത്ത് വിട്ടിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരൂന്നത്. എന്നാൽ എല്ലാം പരാജയപ്പെടുകയായിരുന്നു.ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു ബാലസുബ്രഹ്മണ്യം.
നേരത്തേ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നു. അവസാനം ലോകം അറിയപ്പെടുന്ന ഗായകൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.വീ യോഗത്തിലൂടെ തീരാനഷ്ടമാണ് നമുക്കുണ്ടായത്.
അദ്ദേഹത്തിൻ്റെ മകനും ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്


