Trending

ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു;പ്രതിക്കായി അന്വേഷണം ആരംഭിച്ചു

ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം. മാപ്പ് പറയണമെന്നും മകൻ ആവശ്യപെടുന്നുണ്ട്. മകൻ അഖിൽ ചന്ദ്രനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. അഖിലിന്റെ സഹോദരനാണ് മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിതാവിനെ മർദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. മർദനം മദ്യലഹരിയിൽ തന്നെയാണെന്നും മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!