ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം
2022ൽ ഏജൻസി നിലവിലുള്ള 40 ശതമാനമോ മുകളിലോ ഭിന്നശേഷിത്വമുള്ള ലോട്ടറി ഏജന്റുമാർക്ക് 5,000 രൂപ വീതം സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ സെപ്റ്റംബർ 15ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. അപേക്ഷ ഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.
ട്രാവൽ ആൻഡ് ടൂറിസം ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം- ബി.ബി.എ, എം.ബി.എ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046, 0471-2329539, 2327707.
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്സ് വിശദാംശങ്ങൾ www.srccc.in ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. ഫോൺ: 0471-2325101, 9846033001, 9961343322. ഇ-മെയിൽ: keralasrc@gmail.com.
സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 1084 ഓണച്ചന്തകൾ
സി.ഡി.എസ്തലത്തിൽ 1070 ഓണം വിപണന മേളകൾ
ജില്ലാതലത്തിൽ 14
കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണിത്. 1070 സി.ഡി.എസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉൾപ്പെടെ സംസ്ഥാനത്ത് 1084 വിപണന മേളകൾ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണം വിപണന മേളയുടെ തയ്യാറെടുപ്പുകൾ, സംഘാടനം, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഓണത്തോടനുബന്ധിച്ച് ജില്ലാമിഷൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സി.ഡി.എസ്തല വിപണന മേളകൾക്കാണ് ഈ വർഷം മുൻതൂക്കം നൽകുന്നത്. ഇതോടൊപ്പം ജില്ലാതല ഓണം വിപണന മേളകളും ഉണ്ടാകും. മൂന്നു മുതൽ അഞ്ചു ദിവസം വരെ ഓണച്ചന്തകൾ നടത്താനാണ് നിർദേശം. ഗ്രാമ സി.ഡി.എസുകൾക്കൊപ്പം നഗര സി.ഡി.എസുകളും ഓണച്ചന്തകളുടെ സംഘാടനത്തിൽ സജീവമാകും.
ഓണാഘോഷത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരുൽപന്നമെങ്കിലും വിപണന മേളകളിൽ എത്തിച്ചു കൊണ്ട് സംരംഭകർക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തിൽ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തിൽ 12,000 രൂപ വീതവും കുടുംബശ്രീ നൽകും.
ജില്ലാ പ്രോഗ്രാം മാനേജർമാർ, മൈക്രോ എൻറർപ്രൈസ് കൺസൾട്ടൻറ്മാർ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂർണ പങ്കാളിത്തവും ഓണച്ചന്തയിൽ ഉറപ്പാക്കും. ഓരോ സി.ഡി.എസിലും നേടുന്ന വിറ്റുവരവ് രേഖപ്പെടുത്തുന്നതിന് പ്രത്യേക ബില്ലിങ്ങ് സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. മാർഗ നിർദേശ പ്രകാരം ഓണച്ചന്തകളുടെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ മിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങൾ, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങൾ എന്നിവയും ഉടൻ പൂർത്തീകരിക്കും. കൂടാതെ ജില്ലകളിൽ സപ്ളൈക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കും.
സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം
2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും.
ക്ഷണിച്ചു
കോഴിക്കോട് ഗവണ്മെന്റ് എഞ്ചിയിനീയറീങ് കോളേജിലെ സി.എ ഓഫീസിലേക്ക് സ്കാനര്‍ വാങുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 6 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 0495 2383220, 0495 2383210.
ഐ.ടി.ഐ പ്രവേശനം ഓഗസ്റ്റ് 27 ന്
കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ പ്രവേശത്തിനുവേണ്ടി അപേക്ഷിച്ചിട്ടുളള 260 ന് മുകളില്‍ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ച എല്ലാ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ടി.സി. തുടങ്ങിയ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം ഓഗസ്റ്റ് 27 ന് രാവിലെ 8 മണിക്ക് ഐ.ടി.ഐയില്‍ എത്തിച്ചേരണ്ടതാണ്.ഫോണ്‍- 0495-2377016, 9947454618, 9495863857.
പുനര്‍ലേലം
കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മഹാഗണി മരം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് വെച്ച് പുനര്‍ലേലം ചെയ്ത് വില്പന നടത്തും. മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 31 ന് രാവിലെ 10.30 മണി വരെ സമര്‍പ്പിക്കാം. നിരതദ്രവ്യം ആയി 500 രൂപ ജോയിന്റ് ഡയറക്ടര്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയം, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിമാന്് ഡ്രാഫ്റ്റ് എടുക്കേണ്ടതാണ്. ഫോണ്‍- 0495 2373819.
ലാക്ടേഷന്‍ കൗണ്‍സിലര്‍ നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കെ.എ.എസ്.പിക്ക് കീഴില്‍ ലാക്ടേഷന്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 27ന് രാവിലെ 11.30 ന് ഐ.എംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂ നേരിട്ട് ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍(ബില്‍ഡിങ് ഡിസൈന്‍) എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി സെപ്റ്റംബര്‍ 5. ഫോണ്‍- 9744002006, 9447311257.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഇലക്ട്രോണിക്സ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അധികം കാലപഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റ് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2022 സെപ്തംബര്‍ മുതല്‍ 2020 നവംബര്‍ വരെയാണ് വാഹനം ലഭ്യമാക്കേണ്ടത്. ഓഗസ്റ്റ് 31 വൈകുന്നേരം മൂന്ന് മണിവരേ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍-0495 2376242.
എമിഗ്രേഷന്‍ സപ്പോര്‍ട്ട്- വിമുക്തഭടന്മാരുടെ അഭിമുഖം
ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന എമിഗ്രേഷന്‍ സപ്പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച വിമുക്തഭടന്മാരില് നിന്നും അഭിമുഖത്തിനു യോഗ്യത നേടിയവര്‍ക്ക് അഭിമുഖത്തിന്റെ സ്ഥലം, തിയതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരുടെ ഇ-മെയിലില്‍ ഡി.ജി.ആര് ഓഫീസില്‍ നിന്നും അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത വിമുക്തഭടന്മാര് ഡി.ജി.ആറിന്റെ വെബ് സൈറ്റിലോ അല്ലെങ്കില്‍ ജില്ല സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
താല്‍ക്കാലിക നിയമനം
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ച്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയില്‍ താല്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് 27 ന് രാവിലെ 10 മണിക്കാണ് ഇന്റ്റര്‍വ്യു. ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര് എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്- 0496 2524920.

