Trending

മുക്കത്ത് ജനകീയ മൽസ്യകൃഷിക്ക് തുടക്കമായി


പൊതു ജലാശയങ്ങളിൽ തദ്ദേശീയരായ ജനങ്ങളുടെ പങ്കാളിത്തത്തോടെ മൽസ്യകൃഷി നടത്തുന്നതിനുള്ള പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ ഇരുപത് കുളങ്ങളിലായി പതിനായിരം വളർത്തു മൽസ്വങ്ങളെയാണ് നിക്ഷേപിച്ചത്. ജലാശയത്തോടും ചേർന്ന വീടുകളിൽ നിന്നുള്ള നാല് പേർ അടങ്ങുന്ന ജെ.എൽ.ജി ഗ്രൂപ്പുകൾക്കാണ് പരിപാലന ചുമതല. വിളവെടുക്കാനുള്ള അവകാശവും ഇവർക്കു തന്നെയാണ്. മൽസ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പാണ് ലഭ്യമാക്കിയത്. മൂന്ന് ഇനങ്ങളിൽ പെട്ട കാർപ് മൽസ്യങ്ങളെയാണ് വളർത്തുക.
രണ്ട് ടൺ മൽസ്യ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.
മുത്താലം മീത്തലെ മലയിൽ കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിചിച്ച് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. കൗൺസിലർമാരായ ഹമീദ് അമ്പല പറ്റ പി.ടി. ബാബു ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ വി.ഷഹർബാൻ നഗരസഭാ ഡെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ പങ്കെടുത്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!