ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് ഒരുക്കുന്ന ‘സീ യു സൂണ്‍’ സിനിമയുടെ ട്രെയ്ലര് പുറത്ത്. കോവിഡ് കാലത്ത് പൂര്‍ണമായും ഐഫോണിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ ആണ് നിര്‍മ്മാണം. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.

