തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. നിര്‍മാണം കൃത്യമായ രീതിയില്‍ അല്ല നടക്കുന്നതെന്ന് ആരോപിച്ച് അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് കേസ്.
140 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റിന്റെ ഗുണനിലവാരം നേരിട്ട് പരിശോധിക്കണമെന്നും എംഎല്‍എയുടെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രത്യേക ഹര്‍ജിയായി പരിഗണിക്കണമെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ലൈഫ് മിഷന് വിവാദവുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസിനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഉപകരാര്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി എ സി മൊയ്തീനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് റിപ്പോര്‍ട്ട് തേടിയത്.