National News

ബിഹാറിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചു ; കേസ് എടുത്ത് പോലീസ്

പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു.ബിഹാറിലെ ബക്‌സർ ജില്ലയിലെ ബാങ്കിലെ കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബക്‌സർ ജില്ലയിലെ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്‌ത്രീയ്‌ക്കൊപ്പമാണ് കുട്ടി ബാങ്കിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവർത്തകനോട് സംസാരിക്കാൻ കാഷ്യർ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവർച്ച. കാഷ്യർ എഴുന്നേറ്റയുടൻ, കുട്ടി കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപയുമെടുത്ത് പുറത്തേക്ക് ഓടി.

സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചീഫ് ബ്രാഞ്ച് മാനേജർ അനുപ് കുമാർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന് അകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ബ്രാഞ്ചിലെ വനിതാ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുണ്ടെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ദിനേഷ് കുമാർ മലകർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!