തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കെ ടി റമീസിനെ പ്രതി ചേര്‍ക്കാന്‍ എന്‍ഐഎ. റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവുണ്ടെന്ന എന്‍ഐഎ വെളിപ്പെടുത്തി. കൂടാതെ കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴി. അറ്റാഷെയുടെ അറിവോടെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. സാധിക്കുമെങ്കില്‍ അറ്റാഷെയെ പിടികൂടാനും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും 1000 ഡോളര്‍ വീതം അറ്റാഷെയ്ക്ക് നല്‍കുമായിരുന്നു. സ്വര്‍ണക്കടത്ത് പ്രശ്നമായപ്പോള്‍ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.