Trending

കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള എന്‍ട്രന്‍സ് (കീം) പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കാണ് കോവിഡ് പോസിറ്റീവായത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കി.

കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകളും കോവിഡ് പോസിറ്റീവാണ്. മകള്‍ ചെന്നൈയില്‍ നിന്ന് വന്നതാണ്. തമിഴ്നാട്ടില്‍ നിന്ന് മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നേരത്തെ അദ്ധ്യാപിക പോയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുവിനു തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധയെന്നാണു പ്രാഥമിക നിഗമനം.

16നായിരുന്നു കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷ. കഞ്ചിക്കോട് സ്കൂളില്‍ 2 ക്ലാസ് മുറികളുടെ ചുമതലയാണ് ഇവര്‍ക്കുണ്ടായിരുന്നത്. നിരീക്ഷണത്തിലിരിക്കുന്ന വിദ്യാ‍ര്‍ഥികളടക്കമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സാംപിള്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമായി കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!