Trending

ഇറാൻ വീണില്ല; കൂടുതൽ ദൃഢനിശ്ചയത്തോടെ ഉയർന്നു നിന്നു; സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

ഇറാൻ വീണില്ല കൂടുതൽ ദൃഢനിശ്ചയത്തോടെ ഉയർന്നു നിന്നെന്ന് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ. അജൻഡകൾ മുൻകൂട്ടി സെറ്റ് ചെയ്ത പതിവ് പാശ്ചാത്യ മാധ്യമ വിവരണങ്ങൾ പരാജയപ്പെട്ടവെന്നും .
ജനങ്ങൾ സത്യം സ്വയം കണ്ടുവെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ച കുറിപ്പിലൂടെ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

കുറിപ്പിന്റെ പൂർണ രൂപം

ഇറാനെതിരെ ഇസ്രായേൽ സൈനിക ആധിപത്യം വ്യക്തമായിരുന്നു.
എന്നാൽ യുദ്ധത്തിൻ്റെ യഥാർത്ഥ പ്രതിഫലനം ആഗോള മയമായിരുന്നു.

ഇറാൻ വീണില്ല; എന്ന് മാത്രമല്ല, കൂടുതൽ ശക്തമായി, കൂടുതൽ ദൃഢനിശ്ചയത്തോടെ ഉയർന്നു നിന്നു.
ഇത് പശ്ചിമേഷ്യയിൽ ഒരു പുതിയ സന്തുലിതാവസ്ഥയുടെ പ്രഖ്യാപനം കൂടിയാണ്.

അജൻഡകൾ മുൻകൂട്ടി സെറ്റ് ചെയ്ത പതിവ് പാശ്ചാത്യ മാധ്യമ വിവരണങ്ങൾ പരാജയപ്പെട്ടു.
ജനങ്ങൾ സത്യം സ്വയം കണ്ടു.

🇺🇸 MAGA അടിത്തറയ്ക്കുള്ളിൽ പോലും,
ഇസ്രായേലിനുള്ള അന്ധമായ പിന്തുണയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.

ഇറാൻ ഒറ്റയ്ക്കല്ല.
ജനങ്ങളുടെ ശക്തിയിലും, നിശബ്ദമെങ്കിലും അനുകൂലമായ ആഗോള പിന്തുണയിലും അത് ഉറച്ചുനിന്നു.
ആയത്തുള്ള അലി ഖാംനഈ എന്ന യോദ്ധാവിൻ്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നിൽ നിശ്ചയദാർഢ്യത്തോടെ.

ഇസ്രായേൽ മേഖലയെ തെറ്റായി വായിച്ചു അസ്ഥിരപ്പെടുത്താൻ ഇറങ്ങിയതായിരുന്നു.
എന്നാൽ ഇത് വെറുമൊരു one-sided യുദ്ധം ആയിരുന്നില്ല.

മറിച്ച് പാശ്ചാത്യ സയണിസ്റ്റ് ആഖ്യാനത്തിന്റെ തകർച്ചയിലേക്കും,
പശ്ചിമ തീരത്തിൻ്റെ നീതിപൂർവ്വമായ പുനഃക്രമീകരണത്തിലേക്കും
വികസിക്കുന്ന സംഭവഗതികളായി വിലയിരുത്തപ്പെടുന്നു.

ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്ക് മേലുള്ള genocide പോലെ,
ഇറാഖിലെയും അഫ്ഗാനിലെയും സിറിയയിലെയും ലബനോനിലെയും പോലെ
പ്രയാസരഹിതമായ ഒരു asymmetric warfare സ്വപ്നം കണ്ടവർക്ക്
ഇറാനിൽ ചുവടുകൾ പിഴച്ചിരിക്കുന്നു.

ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിച്ചവർക്ക്,
മിഡിൽ ഈസ്റ്റിനുമേലുള്ള അനിയന്ത്രിതമായ പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങിയിരിക്കുന്നു
എന്ന സത്യമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

പശ്ചിമേഷ്യയിലും ലോകമാകെയും സമാധാനത്തിൻ്റെ പുലരികൾ സാധ്യമാവട്ടെ.
ഇനിയൊരു യുദ്ധവും ആർക്കുമേലും അടിച്ചേൽപിക്കപ്പെടാതിരിക്കട്ടെ…

IranIsraelConflict

MiddleEastBalance

SpeakTruthToPower

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!