ലണ്ടന്‍: യു.എസ് സൈന്യത്തിന്റെ രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ തടവില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുകയായിരുന്ന അസാന്‍ജ് ജയില്‍മോചിതനായെന്നും പിന്നാലെ ആസ്‌ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്‌സ് അറിയിച്ചു. അഞ്ച് വര്‍ഷത്തിലേറെയായുള്ള ജയില്‍വാസത്തിനൊടുവിലാണ് ജാമ്യം. യു.എസ് രഹസ്യരേഖകള്‍ പുറത്തുവിട്ട സംഭവത്തില്‍ അസാന്‍ജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.