Entertainment News

‘ഐഎസ്ആർഒ വിക്ഷേപണം നടത്തിയത് പഞ്ചാം​ഗം നോക്കിയെന്ന് മാധവൻ’വാട്സ്ആപ്പ് അങ്കിളെന്ന് ട്രോൾ

നടന്‍ മാധവന്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം റോക്കട്രി ദ നമ്പി എഫക്റ്റ്’ റിലീസിന് ഒരുങ്ങുകയാണ്.നടന്‍ മാധവന്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നമ്പി നാരായണനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതും.അതിനിടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഐഎസ്ആർഒയുടെ ചോവ്വാ ദൈത്യത്തെക്കുറിച്ചുള്ള മാധവന്റെ ഒരു പരാമർശമാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ പഞ്ചാംഗം നോക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നായിരുന്നു അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞത്.

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

യുഎസ്, റഷ്യ, ചൈന ഇവയെല്ലാം 800 മില്യണെല്ലാം ചെലവഴിച്ച് 30ാം തവണയും 35ാം തവണയുമെല്ലാമാണ് വിജയം വരിച്ചത്. നമ്പി നാരായണന്റെ മരുമകൻ അരുണനായിരുന്നു മാർസ് മിഷന്റെ ഡയറക്ടർ. നമ്പി നാരായണൻ സർ കൊണ്ടുവന്ന ക്രയോജനിക് എഞ്ചിൻ ഉപയോ​ഗിച്ചാണ് 2014ൽ മാർസ് ദൗത്യം വിജയകരമാക്കിയത്. സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള റോക്കറ്റിന് അത്ര ഉയരത്തില്‍ പോകാന്‍ കഴിയില്ല. സൂര്യന്‍ എവിടെയാണ്, ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എത്ര തുടങ്ങിയ കാര്യങ്ങള്‍ പഞ്ചാംഗത്തിലുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് 2014ല്‍ കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന്‍ നമുക്കായി. നമ്മുടെ റോക്കറ്റ് ഭൂമിയെ ചുറ്റി, ചന്ദ്രനെ ചുറ്റി, വ്യാഴത്തിന്റെ ഉപഗ്രഹത്തെ ചുറ്റി അങ്ങനെ പലയിടത്ത് നിന്നുമുള്ള ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ചൊവ്വയിലെത്തുകയായിരുന്നു,’ – മാധവൻ പറഞ്ഞു.

മാധവന്‍ വിവരിച്ച സംഭവത്തിന് പിന്നിലെ സത്യാവസ്ഥയെ പറ്റിയുള്ള സംവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ശാസ്ത്രജ്ഞന്മാരുടെ നേട്ടങ്ങളെ പരിഹസിക്കുന്ന മാധവന്റെ പരാമര്‍ശങ്ങളെ ചിലര്‍ ട്വിറ്ററില്‍ ട്രോളി. ഇതുപോലെയുള്ള വിലപ്പെട്ട അറിവുകള്‍ എന്തുകൊണ്ട് ഐ.എസ്.ആര്‍.ഒയുടെ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്തില്ല എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.മറ്റൊരു വാട്സ്ആപ്പ് അങ്കിൾ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാൽ നടനെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ജൂലൈ ഒന്നിനാണ് റോക്കെട്രി ദി നമ്പി ഇഫക്ട് റിലീസ് ചെയ്യുന്നത്. സിമ്രാന്‍ നായികയാവുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, സൂര്യ എന്നിവര്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!