National News

കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ടിന്​ പൂട്ടിട്ട്​ ട്വിറ്റർ

കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ടിന്​ പൂട്ടിട്ട്​ ട്വിറ്റർ. മന്ത്രിക്ക്​ ഒരു മണിക്കൂറോളം ട്വിറ്റർ അക്കൗണ്ട്​ ഉപയോഗിക്കാനായില്ല. യു.എസ്​ പകർപ്പവകാശം ലംഘിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ്​ ട്വിറ്റർ മന്ത്രിയുടെ അക്കൗണ്ട്​ മരവിപ്പിച്ചത്​​. കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലുള്ള പോര്​ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ്​ നടപടി.

രവിശങ്കർ പ്രസാദ്​ തന്നെയാണ്​ ട്വിറ്റർ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്​ത വിവരം ഔദ്യോഗികമായി അറിയിച്ചത്​. ട്വിറ്ററിലേക്ക്​ ലോഗ്​ ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ലഭിച്ച സന്ദേശവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്​. എന്നാൽ, മന്ത്രിക്കുള്ള വിലക്ക്​ പിന്നീട്​ ട്വിറ്റർ നീക്കുകയായിരുന്നു. അതേസമയം, ട്വിറ്റർ ഇതുസംബന്ധിച്ച്​ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!