National News

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍; ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ഉത്തരവ്

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍. ഐടി പാര്‍ലമെന്ററി സമിതി ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശി തരൂര്‍ അധ്യക്ഷനായ സമിതി രണ്ട് കമ്പനികള്‍ക്കും നോട്ടിസ് അയച്ചു.

ഇന്ത്യയുടെ ഐടി നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷ്യല്‍ റപ്പോര്‍ട്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടല്‍.

ഐടി മന്ത്രാലയ ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7നാണ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്നില്‍ ഹാജരാകുക. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി പൗരന്മാരുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതും സംബന്ധിച്ചുള്ള നിലപാടുകള്‍ അറിയിക്കാനാണ് വിളിച്ചുവരുത്തുന്നതെന്ന് നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!