ഹാജി മാർക്ക്കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി.
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹാജിമാർക്ക് യാത്രയയപ്പ് നൽകി.
കുന്ദമംഗലം :ഹാജിമാർക്ക് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ജുമാ മസ്ജിദ് ഖത്തീബ് അബ്ദുന്നൂർ സഖാഫി ഉദ്ബോധന പ്രസംഗം നടത്തി. മുൻ എം എൽ എ .യുസി രാമൻ, ഖാലിദ് കിളിമുണ്ട, കുന്ദമംഗലം മഹല്ല് പ്രസിഡണ്ട് മുഹമ്മദ് ഹാജി, മസ്ജിദുൽ ഇഹ്സാൻ മഹല്ല് പ്രസിഡണ്ട് എം.സിബ്‌ഗത്തുള്ള ,ഒ.സലിം , കെ എം എ റഷീദ് കെ എം കോയ, യു. മാമു ,സി.അബ്ദുൽ ഗഫൂർ ,ഐ.മുഹമ്മദ് കോയ ,കെ.പി.അബ്ബാസ്,എൻ.എം.യൂസുഫ് ,ഷിഹാബ് റഹ്മാൻ ഒ ഉസൈൻ ,ബീരാൻ ഹാജി ,എം.കെ.മുഹമ്മദ് ഹാജി ,അബു വളപ്പിൽ ,പാലക്കൽ മൊയ്തീൻ ,എ.പി.സഫിയ , ജാസിർ ടികെ കമറുദീൻ എ.പി.ലത്തീഫ് ,ഹസ്സൻ തങ്ങൾ അഹമ്മദ് കുട്ടി മാസ്റ്റർ ,മുഹമ്മദ് (എൽ ഐ സി) അഷ്റഫ് പി തുടങ്ങിയവർ സംബന്ധിച്ചു.

