മുന്‍ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. കപില്‍ സിബല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.മെയ് 16ന് കോണ്‍ഗ്രസ് വിട്ടെന്ന് സിബല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റില്‍ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍.രാജസ്ഥാനില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിലും പങ്കെടുക്കാതെ കപില്‍ സിബല്‍ വിട്ടുനിന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപില്‍ സിബലിന് നല്‍കിയിരിക്കുന്നത്.

