
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഡി.സി.സി (Domiciliary Covid Care Centre) യിലേക്ക് സ്വന്തം വാഹനം നൽകി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ മാതൃകയായി. ഡി.സി.സി യിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ കൊണ്ടുവരുന്നതിനും അസുഖം ഭേദമായി വീടുകളിലേക്ക് പോകുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ ആശുപതി സേവനം ആവശ്യമായാൽ ഉപയോഗിക്കുന്നതിനും ഒരു വാഹനത്തിന്റെ സൗകര്യം ആവശ്യമായ സാഹചര്യത്തിലാണ് വാഹനം കൈമാറുന്നത്. പ്രസ്തുത വാഹനം നേരത്തെ വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഡി.സി.സി ആയി ഒരുക്കിയ വരിയട്ട്യാക്ക് പ്രീ മെട്രിക് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ വെച്ച് ഡി.സി.സി കോർഡിനേറ്റർ പ്രശാന്ത് പി യ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ വാഹനം കൈമാറി. വൈസ് പ്രസിഡന്റ് വി അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ മാരായ പ്രീതി യു സി, ശബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, JHI സജിത്, LJD കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി വിനയകുമാർ കെ തുടങ്ങിയവർ സംബന്ധിച്ചു

