Trending

വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ മാ‌ർച്ച്; പക്ഷേ വിരലിൽ മഷിയടയാളം

കോയമ്പത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവരുടെ പ്രതിഷേധം എന്ന പേരിൽ നടത്തിയ മാർച്ചിനെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ. ‘People for Annamalai‘ എന്ന പേരിൽ താലൂക്ക് ഓഫീസിലേക്കായിരുന്നു മാർച്ച്. ഒരു ലക്ഷം ബിജെപി വോട്ട് ഒഴിവാക്കപ്പെട്ടെന്നാരോപിച്ചായിരുന്നു മാർച്ച്‌. എന്നാൽ, മാർച്ചിൽ പങ്കെടുത്ത പലരുടെയും ചൂണ്ടുവിരലിൽ, വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള മഷി അടയാളം ഉള്ളതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ട്രോളുകൾ നിറയുന്നത്.മാർച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ച തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ അടക്കമുള്ളവർ ബിജെപിയെ പരിഹസിച്ചു. ബിജെപി അനുകൂലികളായ ഒരു ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പോളിങ് ദിവസം വൈകീട്ട് കെ അണ്ണാമലൈ ആരോപിച്ചിരുന്നെങ്കിലും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടില്ല. പല ബൂത്തിലും 25 വോട്ട് വരെ ഒഴിവാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!