കുന്ദമംഗലം ഗ്രമപഞ്ചായത്ത് ഭരണസമിതിയോഗത്തിൽ UDF അംഗം കെകെസി നൗഷാദ് അവതരിപ്പിച്ച പ്രമേയത്തിടനിൽ LDF UDF അംഗൾ തമ്മിൽ വാഗ്വാതവും ഇറങ്ങിപ്പോക്കും. സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി ബിൽഡിങ്ങ് പെർമ്മിറ്റ് ഫീസ് അപേക്ഷ ഫീസിനുമെതിരെ അവതരിപ്പിച്ച പ്രമേയം 11 അംഗങ്ങൾ പിന്തുണച്ചു. 11 LDF അംഗങ്ങൾ നികുതി വർദ്ധനവിനെരെ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്തു . സാദാരണക്കാർക്ക് ഉണ്ടാവുന്ന ദുരിതത്തിൽ ഒരു സഹതാപവും കാണിക്കാത്ത LDF ഭരണാധികാരികളുടെ ധിക്കാരത്തിൽ പ്രതിഷേദിച്ച് U D F അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പി കൗലത്ത്,ഷൈജ വളപ്പിൽ,ലീന വാസുദേവ്,യൂ.സി ബുഷറ,ഫാത്തിമ ജസ്ലി,ജിഷ ചോലക്ക മണ്ണിൽ,സമീറ അരീപ്പുറം എന്നിവർ പങ്കെടുത്തു.