സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് ആരോഗ്യ വകുപ്പിന്റെ നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കൽ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആ നിലയിൽ ഇന്ന് കൊവിഡ് വിവരങ്ങൾ പ്രസിദ്ധീകരിച്ചേക്കും.അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനംചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് യോഗം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡ് സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോവിഡ് വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കും.
തമിഴ്‌നാട്ടിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കോവിഡ് വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടി.യില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ട പശ്ചാത്തലത്തിലാണ് മെഡിക്കല്‍ വിദഗ്ധരുടെ യോഗം ചേരുന്നത്.