National News

പി എം കെയർ പദ്ധതിയിലൂടെ രാജ്യവ്യാപകമായി 551 ഓക്സിജൻ പ്ലാന്റുകൾ നിർമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ 551 പ്രെഷർ സ്വിങ് അഡ്സോർപ്‌ഷൻ (PSA) മെഡിക്കൽ ഓക്സിജൻ നിർമാണ പ്ലാന്റുകൾ നിർമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി.രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. പി എം കെയർ പദ്ധതിയിലൂടെയാണ് ഈ പ്രോജക്ടിനുള്ള ഫണ്ട് വന്നെത്തുക
രാജ്യത്തെ ഒരു ആശുപത്രിയിലും ഓക്സിജൻ ക്ഷാമം ഉണ്ടാകാതെ സൂക്ഷിക്കാൻ ഈ പ്ലാന്റുകൾ സഹായകരമാകും എന്നും കേന്ദ്രം അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ ഈ പ്ലാന്റുകൾ പ്രവർത്തിച്ചു തുടങ്ങണം എന്നാണ് പ്രധാനമന്ത്രി നൽകിയിട്ടുള്ള നിർദേശം. ഇത് നടപ്പിലാകുന്നതോടെ എല്ലാ ജില്ലയിലും ഓരോ പ്ലാന്റ് വീതമെങ്കിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പിഎം കെയർ പദ്ധതിയിൽ നിന്ന് നേരത്തെ 201.58 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് 162 ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചതിനു പുറമെയാണ് ഇത്. ഈ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾക്ക് പുറമെ, അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താൻ വേണ്ടി ദ്രവ രൂപത്തിലുള്ള ഓക്സിജനും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!