
കുന്നമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക ക്ഷയരോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുന്നമംഗലം പഞ്ചായത്തിലെ അംഗൻവാടി വർക്കർമാർ, ആശ വർക്കർമാർക്ക് ക്ഷയരോഗത്തെ കുറിച്ച് ക്വിസ് മത്സരം, ബോധവൽക്കരണക്ലാസ്സ്, ക്ഷയരോഗ നിർണ്ണായത്തിനായി കഫം പരിശോധന എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ അർച്ചന വി, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് എം, പി എച്, എൻ ജയലക്ഷ്മി കെ, ജെ എച് ഐ സജീവ് കെ പി, നെൽസൺ എൻ എൻ എന്നിവർ സംസാരിച്ചു.