
കുന്ദമംഗലം: ഭവനനിർമാണത്തിന് പ്രാധാന്യമേകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി അവതരിപ്പി ച്ചു. 16,68, 38 , 614 വരവും 16,33 , 00 , 500 ചിലവും , 35, 38, 114 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽമേള നടത്തുവാൻ നടത്താന് തീരുമാനിച്ചു. അതിനായി ജോബ് സ്റ്റേഷനുകൾ ആരംഭിക്കും. ഇൻറർവ്യൂവിന് അഭിമുഖീകരിക്കുന്നതിനായി മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾക്കായി തുക മാറ്റിവെച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജ് നിർമ്മാണം 42 ലക്ഷം , രാജീവ് ഘർ ഓഡിറ്റോറിയം നവീകരണം 18 ലക്ഷം , ശുചിത്വം മാലിന്യ പരിപാലനം 21 ലക്ഷം , വാട്ടർ എ.ടി.എം 5 ലക്ഷം , വാട്ടർ കിയോസ്ക് 54, 90,500 , കായിക മേഖല 14 ലക്ഷം , വായനശാല 4 ലക്ഷം , ചേനോത്ത് ഗവ.എൽ പി സ്കൂൾ കുട്ടികളുടെ പാർക്ക് ഒരു ലക്ഷം , ചെറുപ്പ ആശുപത്രി നവീകരണം 2 ലക്ഷം , സി.എച്ച് സി ചെറുവാടി 4 ലക്ഷം , കാൻസർ കെയർ ഒരു ലക്ഷം , സാമൂഹ്യ സുരക്ഷ 3 ലക്ഷം , വയോജന പാർക്ക് 1093500 , ഭവന നിർമ്മാണം 30091000 , ഭവനനിർമാണം പട്ടികജാതി 17231600 , പട്ടിക വർഗ്ഗം ഭവനം 884000 , അംഗനവാടി പോഷകഹാരം 4 ലക്ഷം , അംഗനവാടി കെട്ടിട നിർമ്മാണം 12 ലക്ഷം , പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി 32 ലക്ഷം , സ്കോളർഷിപ്പ് 2276800 നീക്കിവെച്ചിട്ടുണ്ട് നെടുങ്ങോട്ടുമ്മൽ ഉന്നതി സാംസ്കാരിക നിലയം 5 ലക്ഷം , പുളിയക്കാവ് എസ്.ടി. ഉന്നതി നവീകരണം 3 ലക്ഷം , വനിതാ സൗഹൃദ കേന്ദ്രം 42. 37 ലക്ഷം , കമ്മ്യൂണിറ്റി വിമൻ ഫെസിലേറ്റർ 2 ലക്ഷം , കരിയിച്ചാൽ വനിത സൗഹൃദ കേന്ദ്രം 4 ലക്ഷം , നെൽകൃഷി 26 ലക്ഷം , വന്യമൃഗങ്ങളുടെ ശല്യം തടയാൻ സോളാർ ഫെൻസിംഗ് 3 ലക്ഷം കാലിത്തീറ്റ സബ്സിഡി 20 ലക്ഷം , പാലിന് ഇൻസെൻ്റീവ് 30 ലക്ഷം , സ്ത്രീകൾക്ക് സ്വയം തൊഴിൽ 20ലക്ഷം , അടിസ്ഥാന സൗകര്യം: 31 റോഡിന് ഒരു കോടി ഇരുപത്തി ഒന്ന് ലക്ഷം തെരുവ് വിളക്കുകൾക്ക് 13 ലക്ഷം എന്നിങ്ങനെ വകയിരുത്തി. യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിയോലാൽ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബൂബക്കർ ക്ഷേമകാര്യ ചെയർപേഴ്സൺ എം.കെ. നദീറ തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.