Trending

അറിയിപ്പുകൾ

ലേബർ കോടതി സിറ്റിങ് ഏപ്രിൽ ഒന്നിന്
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ്. വിദ്യാധരൻ (ജില്ലാ ജഡ്ജ്) ഏപ്രിൽ ഒന്നിനു പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി ക്യാമ്പ് സിറ്റിങ് നടത്തും.

വർക്കർമാരെ താത്ക്കാലികമായി നിയമിക്കുന്നു
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ ക്ലോറിനേഷൻ/ ഫിൽട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വർക്കർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂൾ പ്ലാന്റ് ഓപ്പറേഷനിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതയോ സ്വിമ്മിംഗ് പൂൾ ക്ലോറിനേഷൻ പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ എട്ടിന് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം.

കൈറ്റ് വിക്‌ടേഴ്‌സിൽ ‘ഞാൻ സംരംഭകൻ’ സംപ്രേഷണം ഇന്നു മുതൽ (26 മാർച്ച്)
കൈറ്റ് വിക്ടേഴ്‌സ് ചാനലും വ്യാവസായിക പരിശീലനവകുപ്പും ചേർന്ന് നിർമിച്ച ‘ഞാൻ സംരംഭകൻ’ 26ന് വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് ട്രെയിനിംഗിന്റെ ഭാഗമായി തൊഴിൽ നൈപുണ്യവികസനവും ഉത്തരവാദിത്ത ബോധവും വളർത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. തത്സമയം www.victers.kite.kerala.gov.in പോർട്ടൽ വഴിയും പിന്നീട് www.youtube.com/itsvicters വഴിയും പരിപാടി കാണാം. ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴിനും ബുധനാഴ്ച വൈകുന്നേരം ഏഴിനുമാണ് പുനഃസംപ്രേഷണം.
പി.എൻ.എക്സ്. 1261/2022

വൈദ്യുതി ബോർഡ് പൊതുതെളിവെടുപ്പ്
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 മുതൽ 2026-27 വർഷത്തിലെ വരവു ചെലവു കണക്കുകളും വൈദ്യുതി നിരക്കുകൾ പുനർനിർണയിക്കുന്നതിനുള്ള അപേക്ഷയിൻമേലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 11നും 13നും നടത്തും.
ഏപ്രിൽ ഒന്നിന് എറണാകുളം ടൗൺ ഹാളിലും 6ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലും 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും 13ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ് സ്മാരകഹാളിലും തെളിവെടുപ്പ് നടക്കും. രാവിലെ 11ന് തെളിവെടുപ്പ് ആരംഭിക്കും. പെറ്റീഷനുകളുടെ വിശദാംശങ്ങൾ www.erckerala.org യിൽ ലഭ്യമാണ്.

നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്റർ
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു. അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിനകം സംസ്ഥാന കോഓർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
സൈക്കോളജി, സൈക്യാട്രി, സോഷ്യൽ വർക്ക്, ചൈൽഡ് സൈക്കോളജി, എഡ്യൂക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം. ശിശു വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിലും നടപ്പാക്കലിലും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ആരോഗ്യം, ചൈൽഡ് ഡെവലപ്‌മെന്റ്, കറക്ഷണൽ സർവീസസ്, നിയമം എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. nirbhayacell@gmail.com ലേക്കും അപേക്ഷ രേഖകൾ സഹിതം അയയ്ക്കാം.

ഓഫീസ് 27ന് പ്രവർത്തിക്കും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ എല്ലാ ഓഫീസുകളും 27ന് തുറന്ന് പ്രവർത്തിക്കുമെന്ന് എം.ഡി. അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!