ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച ചേര്‍ന്ന ബിജെപി എം എല്‍ എമാരുടെ യോഗത്തിലാണ് എതിരില്ലാതെ യോഗിയെ നേതാവായി തീരുമാനിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് തുടര്‍ച്ചയായി രണ്ടാമതും അവസരം ലഭിക്കുന്നത്.1998 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ഗോരഖ്പൂരില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ് യോഗി.
ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി , കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി നിരവധി പേർ പങ്കെടുക്കും.ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, കങ്കണ റാവത്ത്, ബോണി കപൂര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.’കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ സംവിധായകന് വിവേക് അഗ്നിഹോത്രി, നായകന് അനുപം ഖേര്‍ എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. .
യു പിയില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 255 സീറ്റ് നേടിയാണ് ബി ജെ പി വീണ്ടും അധികാരത്തിലെത്തിയത്. 41.29 ശതമാനം വോട്ടാണ് ബിജെപിക്ക് അനുകൂലമായി ലഭിച്ചത്.

