ട്രെയിനിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളത്തിൽ അമിത് ഷാ നടത്തിയ ന്യൂനപക്ഷ സംരക്ഷണ വാഗ്ദാനം പൊള്ളയാണെന്ന് പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
അക്രമം നടത്തിയത് ബിജെപിയുടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരാണ്. ഈ അക്രമികളെ ന്യായികരിച്ച് സംരക്ഷിക്കുന്നത് ബിജെപി സർക്കാർ ആണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കോൺഗ്രസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവം ഉത്തർ പ്രദേശിലെ ക്രമസമാധാന തകർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നതായി മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആരോപിച്ചു.

