Entertainment News

ഇതാണ് ‘ചതുർമുഖ’ത്തിലെ നാലാം മുഖം ; സസ്പൻസ് പുറത്തു വിട്ട് മഞ്ജു വാര്യർ

ടെക്നോ- ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം ‘ചതുർമുഖ’ ത്തിന്‍റെ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം എന്തെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യർ . എറണാകുളത്ത് പത്രസമ്മേളനത്തിലാണ് നാലാം സാന്നിധ്യം ഒരു സ്മാര്‍ട്ട് ഫോണാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടിയൊരുക്കിയ കൗതുകകരമായ റിങ്ങ്ടോണും താരങ്ങള്‍ അനാവരണം ചെയ്തു.ഇതോടെ, മഞ്ജു വാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമമായി.

ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരുടേതാണ് കഥ, തിരക്കഥ, സംഭാഷണം.

നയൺ, ആമേൻ, കുരുതി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്. ആമേൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളുടെ എഡിറ്ററായ മനോജാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍, സണ്ണി വെയ്ൻ, അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം ശക്തമായ ഒരു താരനിരയും അണിയറ പ്രവർത്തകരും ചതുർമുഖത്തിലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!