512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ചെലവ് കഴിച്ച് കിട്ടിയത് 2 രൂപ.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സോലാപൂരിലെ ബോർഗാവ് സ്വദേശിയായ രാജേന്ദ്ര തുക്കാറാം ചവാൻ എന്ന കർഷകനാണ് ദുരനുഭവം. 2 രൂപയുടെ പോസ്റ്റ്-ഡേറ്റഡ് ചെക്കുമായാണ് ഉള്ളിവിറ്റ് അദ്ദേഹം വീട്ടിലെത്തിയത്. കയറ്റിറക്ക്, തൂക്കകൂലി ഇനത്തിൽ 509.50 രൂപയാണ് ഇയാളിൽ നിന്ന് ഈടാക്കിയത്.സ്വന്തം ഭൂമിയില്‍ വിളവെടുത്ത 512 കിലോ ഉള്ളി 70 കിലോമീറ്റര്‍ ദൂരം വാഹനത്തില്‍ കൊണ്ട് പോയി അടുത്തുള്ള മാര്‍ക്കറ്റിലാണ് വില്‍ക്കാനെത്തിച്ചത്. കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) യിലാണ് ഉള്ളി വിറ്റത്.
കൃഷിയിറക്കുന്നതിനായി 40000 രൂപയാണ് ചെലവായത്. കഴിഞ്ഞ വർഷം 18 രൂപക്ക് വിറ്റ ഉള്ളിയാണ് ഇത്തവണ ഒരുരൂപക്ക് വിൽക്കേണ്ടി വന്നതെന്നും ഇയാൾ പറഞ്ഞു. ഇക്കാലയളവിൽ വളത്തിനും വിത്തിനും കീടനാശിനിക്കും വില കൂടി. എന്നാൽ, കാർഷിക വിളക്ക് വില കുറയുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. എന്നാല്‍ ഉളളിയുടെ ഗുണമേന്മ കുറഞ്ഞതാണ് വില കുറയാന്‍ കാരണമെന്ന് എ.പി.എം.സിയിലെ വ്യാപാരിയായ നസീര്‍ ഖലീഫ പറഞ്ഞു. കഴിഞ്ഞ തവണ രാജേന്ദ്രന്റെ ഉള്ളി 18 രൂപക്ക് എടുത്തിരുന്നെന്നും, ഇത്തവണ വിളക്ക് ഗുണമേന്മയില്ലായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.