ഉത്തർപ്രദേശിൽ എം എൽ എ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി ഉമേഷ് പാൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച പ്രയാഗ് രാജിൽ വെച്ചാണ് ഉമേഷ് അജ്ഞാതന്റെ വെടിയേറ്റ് മരിക്കുന്നത്. 2005 ൽ കൊല്ലപ്പെട്ട ബഹുജൻ സമാജ് പാർട്ടി എം എൽ എ ആയിരുന്ന രാജു പാലിന്റെ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് .
പ്രയാഗ് രാജിൽ വെച്ച് കാറിന്റെ പിന് സീറ്റിൽനിന്നിറങ്ങുമ്പോളാണ് ഉമേഷിന് അജ്ഞാതന്റെ വെടിയേൽക്കുന്നത്. മുൻ സീറ്റിൽ അംഗരക്ഷകരായ പോലീസുകാർ ഉണ്ടായിരുന്നെങ്കിലും അക്രമി പിന് ഭാഗത്ത് കൂടി വന്നാണ് വെടി വെച്ചത്. ആക്രമിയുടെ കൂടെ ഉണ്ടായിരുന്ന സംഘം ബോംബെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു,
അക്രമിയെ പിടികൂടാൻ ശ്രമിച്ച ഉമേഷിൻെ അംഗരക്ഷകർക്കും വെടിയേറ്റു .
സംഭവത്തിനു പിന്നാലെ ഉമേഷ് പാലിനെയും അംഗരക്ഷകരെയും സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമേഷ് പാല് ചികിത്സക്കിടെ മരണപ്പെട്ടു. അംഗരക്ഷകരില്‍ ഒരാളുടെ നില ഗുരുതരമാണ്.

