ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ്.ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രം നാരദനിലെ ലുക്കിലാണ് ടോവിനോ തോമസ് കവര്‍ ചിത്രത്തില്‍ എത്തുന്നത്.ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഫിലിം ഫെയര്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്. അഭിനയ ജീവിതം തുടങ്ങിയതിന്റെ പത്താം വാര്‍ഷികത്തിലാണ് താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്.മാര്‍ച്ച് മൂന്നിന് മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വത്തിനൊപ്പം ക്ലാഷ് റിലീസായാണ് ടൊവിനോയുടെ നാരദന്‍ പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്.