information News

അറിയിപ്പുകൾ

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിൽ വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഇന്റർവ്യൂവിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 234866. വെബ്സൈറ്റ്: www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com.
പി.എൻ.എക്സ്. 1059/2021

മൺപാത്ര നിർമ്മാതാക്കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൺകല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മൺകല കമ്പോസ്റ്റ് പാത്രം (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് മൺപാത്ര നിർമ്മാതാക്കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണനക്ഷേമ വികസന കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ/സ്ഥാപനങ്ങൾക്ക് താൽപര്യപത്രം നൽകാം. പൊതു നിബന്ധനകളും താൽപര്യപത്രത്തിന്റെ മാതൃകയും www.keralapottery.org യിൽ ലഭിക്കും. മാർച്ച് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനകനഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ താത്പര്യപത്രം ലഭിക്കണം.
പി.എൻ.എക്സ്. 1060/2021

കളിമൺ ഉല്പന്ന നിർമ്മാണ വിപണനത്തിന് വായ്പാ പദ്ധതി

സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉല്പന്ന നിർമ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിലെ വ്യക്തികൾക്ക് പ്രവർത്തന മൂലധന വായ്പാ പദ്ധതി നടപ്പാക്കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ. അപേക്ഷകർ പരമ്പരാഗത കളിമൺ ഉല്പന്ന നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പലിശ നിരക്ക് ആറ് ശതമാനം. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകൾ ബാധകമാണ്. അപേക്ഷകരുടെ പ്രായപരിധി 18 – 55 വയസ്സ്. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്.
പദ്ധതിയുടെ നിബന്ധനകൾ, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവ www.keralapottery.org യിൽ ലഭിക്കും. അപേക്ഷ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ. പി.ഒ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ നൽകാം.
പാലക്കാട് ജില്ലയിൽ നിന്നുള്ളവർക്ക് മാർച്ച് ഒന്നിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ പാലക്കാട് ജില്ലാ ഓഫീസിലും മലപ്പുറം, കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് രണ്ടിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസിലും എറണാകുളം, തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മാർച്ച് മൂന്നിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ തൃശ്ശൂർ ജില്ലാ ഓഫീസിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് മാർച്ച് അഞ്ച് വരെ എല്ലാ ദിവസവും തിരുവനന്തപുരം രജിസ്‌ട്രേഡ് ഓഫീസിൽ നേരിട്ടും അപേക്ഷകൾ നൽകാം.
അപേക്ഷ സ്വീകരിക്കുന്ന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളുടെ വിലാസം:
തൃശ്ശൂർ: (03/03/2021. 11 മണി) ശക്തൻ ആർക്കേഡ്, മൂന്നാം നില, ശക്തൻ നഗർ, തൃശ്ശൂർ- 680001. ഫോൺ: 0487-2424212.
പാലക്കാട്: (01/03/2021. 11 മണി) കെ.റ്റി.വി. ടവേഴ്‌സ്, മുക്കോണത്ത് പറമ്പ്, യാക്കര റെയിൽവേ ഗേറ്റിന് സമീപം, പടിഞ്ഞാറെകോട്ട റോഡ്, പാലക്കാട്- 678001. ഫോൺ: 0491-2545167.
മലപ്പുറം: (02/03/2021. 11 മണി) നമ്പർ 23/277-ജെ & കെ.ബിൽഡിംഗ്‌സ്, മുണ്ടുപറമ്പ, മലപ്പുറം-9. ഫോൺ: 0483-2734114.
പി.എൻ.എക്സ്. 1061/2021

വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

ഔഷധസസ്യ പ്രാദേശിക സംഭരണ കേന്ദ്രം, ഡ്രൈയിംഗ് യാർഡ്, അർദ്ധ സംസ്‌കരണ കേന്ദ്രം, സംഭരണ കേന്ദ്രം തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ അംഗീകൃത സർക്കാരേതര സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, അംഗീകൃത സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, കർഷക സംഘങ്ങൾ, കുടുംബശ്രീകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന ഔഷധസസ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു.
പദ്ധതികൾ സമർപ്പിക്കുന്നതിനുള്ള അപേക്ഷാഫോമുകളും വിശദവിവരങ്ങളും www.smpbkerala.org യിൽ ലഭിക്കും. അനുബന്ധ രേഖകൾ സഹിതം (പദ്ധതിരേഖകളുടെ അസ്സലും മുന്ന് പകർപ്പുകളും) അപേക്ഷ മാർച്ച് 10ന് വൈകിട്ട് അഞ്ചിന് മുമ്പ് സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തൃശ്ശൂർ ഹെഡ് ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലുള്ള റീജണൽ ഓഫീസിലോ നൽകണം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണ്ണൂർ റോഡ്, തിരുവമ്പാടി.പി.ഒ, തൃശ്ശൂർ- 680022. ഫോൺ: 0487-2323151. റീജണൽ ഓഫീസ്, ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ്, പൂജപ്പുര, തിരുവനന്തപുരം- 695012. ഫോൺ: 0471-2347151.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി : പട്ടിക ലഭ്യമാക്കണം

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക അതാത് ഓഫീസ് മേധാവികള്‍ ഫെബ്രുവരി 26, 27 തീയതികളില്‍ അതാത് വില്ലേജ് ഓഫീസുകളില്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഫോറം ലഭ്യമായിട്ടില്ലാത്ത സ്ഥാപന മേധാവികള്‍ക്ക് വില്ലേജ് ഓഫീസുകളില്‍നിന്ന് കൈപ്പാറ്റാവുന്നതാണ്. കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലേയും ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതുണ്ട്. ഫോറത്തിലെ മുഴുവന്‍ കോളങ്ങളും പൂരിപ്പിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറഞ്ഞു.

ടൈംഷീറ്റ്, പെര്‍മിറ്റ് ഹാജരാക്കണം

റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുളള എല്ലാ സ്റ്റേജ് കാര്യേജുകളുടെയും സമയപ്പട്ടിക ഡിജിറ്റൈസ് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചതിനാല്‍ എല്ലാ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും ബസുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ടൈംഷീറ്റ്, പെര്‍മിറ്റ് എന്നിവയുടെ ഓരോ പകര്‍പ്പ് മാര്‍ച്ച് 10 നകം ഹാജരാക്കണമെന്ന് ആര്‍.ടി.ഒ. സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം പ്രസ്തുത സ്റ്റേജ് കാര്യേജ്‌വാഹനത്തിന്റെ വിവരങ്ങള്‍ റൂട്ട് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഉള്‍ക്കൊളളിക്കുന്നതല്ല.


Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!