Trending

കൂടരഞ്ഞിയിൽ ഭീതിപരത്തിയ പുലി കൂട്ടിൽ

കൂടരഞ്ഞിക്കാരെ ഭീതിയിൽ ആക്കിയ പുലി കൂട്ടില്‍ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫീസിൽ എത്തിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!