Trending

ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറണം

റേഷൻ സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാൻ ഉള്ളത്.വസ്തുത പറഞ്ഞാൽ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും. 60 ശതമാനം പേർക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിഞ്ഞു. ബജറ്റിന്റെ തിരക്കുള്ളത്തിനാലാണ് ചർച്ചയിൽ ധനമന്ത്രി പോയതെന്നും അല്ലാതെ വ്യാപാരികൾ പറഞ്ഞത് പോലെ അവരെ അവഹേളിച്ചതല്ലെന്നും മന്ത്രി വിശദമാക്കി. ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു സമരത്തിൽ നിന്ന് പിന്മാറണം. സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ തലയിൽ സമരം അടിച്ചേൽപ്പിക്കാൻ ഗവൺമെന്റ് അനുവദിക്കില്ല. വ്യാപാരികളുമായി ഒരു തർക്കത്തിനും താൻ ഇല്ലെന്നും 40 കോടി രൂപ കൊടുക്കാം എന്ന് സർക്കാർ പറഞ്ഞു അത് കൊടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!