National News

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി ഇന്ത്യ; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായി വൈകീട്ട് ഏഴു മണിയോടെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങളും വെല്ലുവിളികളുമെല്ലാം രാഷ്‌ട്രപതിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചേക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.

അതേസമയം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!