കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ UDF ന് മിന്നുന്ന വിജയം സി ഡി എസ് ചെയർപേഴ്സൺ ആയി കാരന്തൂർ 19ആം വാർഡിലെ പ്രസന്ന പി യെയും വൈസ് ചെയർ പേഴ്സൺ ആയി ഒന്നാം വാർഡിലെ സുലൈഖയെയും തിരഞ്ഞെടുത്തു വാശിയേറിയ മത്സരത്തിനൊടുവിൽ വീണ്ടും വിജയം കൈവരിച്ചു അനുമോദന ചടങ്ങ് യുഡിഎഫ് മണ്ഡലം കൺവീനർ ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സി.വി സംജിത്ത് അധ്യക്ഷത വഹിച്ചു. സി. അബ്ദുൾഗഫൂർ , വിനോദ് പടനിലം, എം.പി കേളു കുട്ടി,ബാബു നെല്ലൂളി ,ഷൈജ വളപ്പിൽ , പി.കൗലത്ത്, ടി.കെ ഹിതേഷ്കുമാർ ,ടി.കെ. സിനത്ത് ,എ കെ ഷൗക്കത്തലി, കെ. കെ.സി നൗഷാദ് സംസാരിച്ചു.