
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ചൊവ്വാഴ്ച്ച 26-01-2021 രാവിലെ10.30 മുതൽ ഉച്ചക്ക് 12.30 വരേ കോവിഡ് ടെസ്റ്റ് നടത്തുന്നു
കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവർ നേരിട്ട് കോ വിഡ് രോഗ പരിശോധന നടക്കുന്ന കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി.
പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ പരിശോധന നടത്തുന്ന ആശുപത്രി കോമ്പൗണ്ടിന് പുറത്ത് ഇറങ്ങിയാണ് ടെസ്റ്റ് നടക്കുന്നിടത്തേക്ക് പോകേണ്ടത്. ടെസ്റ്റ് കഴിഞ്ഞ് വാഹനത്തിൽ തന്നെ തിരിച്ച് പോകേണ്ടതാണ്.കോവിഡ് പരിശോധന സുഗമമായി നടത്തുന്നതിന് മേൽ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം .

