News

കസ്തൂരിരംഗന്‍ കേസ് പ്രതിയെ വെറുതെവിട്ടു

കോഴിക്കോട്; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരേ 2013 നവംബര്‍ 15 ന് നടത്തിയ മലയോര ഹര്‍ത്താലില്‍ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്‍വശം വച്ച് പോലീസിനെ ആക്രമിച്ച് വാഹനം തീവെച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.അന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ജൈസണ്‍ ജോയിയെയാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരേ ചുമത്തപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് കെ.പി മുഹമ്മദ് ആരിഫ് ഹാജരായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!