
കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് സർക്കാർ കത്തയച്ചു. പ്രശ്നപരിഹാരത്തിന് ചർച്ച വേണമെന്ന് സർക്കാർ കത്തിൽ ആവശ്യപ്പെടുന്നു.കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറെന്നും സർക്കാർ വ്യക്തമാക്കി.കർഷക നിയമങ്ങൾക്കെതിരെ ഇന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ കത്തയച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പുതിയ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു

