കോഴിക്കോട്. നഗരത്തിൽ വൻ ലഹരി വേട്ട. രണ്ട് യുവാക്കളിൽ നിന്ന് 250 ഗ്രാം MDMA,44 ഗ്രാം ടാബ്ലറ്റ്, 99 LSD സ്റ്റാമ്പ് എന്നിവ പിടികൂടി.കല്ലായി സ്വദേശി ഷഹൽ,തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.ബാഗ്ലൂരിൽ നിന്നാണ് ഇവർ രാസലഹരി കോഴിക്കോട് എത്തിക്കുന്നത്.
സമീപകാലത്ത് കോഴിക്കോട് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇന്ന് പുതിയബസ്റ്റാൻ്റ് പരിസത്ത് നടന്നത്. 250 ഗ്രാം MDMA, 44 ഗ്രാം ടാബ്ലറ്റ് , 99 LSD എന്നിവയാണ് പിടികൂടിയത്.കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് സഹദ്, കോഴിക്കോട് തിരുവണ്ണൂർ സ്വദേശി ഇർഫാൻ എന്നിവരാണ് പിടിയിലായത്.കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും, കോഴിക്കോട് കസബ പോലീസും ചേർന്നാണ് ഇവരെ പിടികൂടുയത്. ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിലാണ് ഇരുവരും ഉണ്ടായിരുന്നത്. വാട്ടർ ഹീറ്ററിന്റെ സ്റ്റീൽ ടാങ്കിനുള്ളിൽ സെല്ലോ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടികൂടിയത്.

