ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ട്രംപിന്റെ അസാന്നിധ്യം ഈ ഫോറത്തെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ഒരു കാര്യമായേ തോന്നുന്നില്ലെന്ന് ലുല ജി 20 ഉച്ചകോടിയില്‍ പറഞ്ഞു. ട്രംപിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കും അധീശത്വത്തിനുമെതിരെ ബഹുരാഷ്ട്ര വാദം വിജയിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏകരാഷ്ട്രവാദം ശക്തിയായി പ്രചരിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ ബഹുരാഷ്ട്രവാദം തന്നെ വിജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ലുല പറഞ്ഞു.ട്രംപിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്ന വേളയിലായിരുന്നു അതൊന്നും ആരും കാര്യമാക്കുന്നില്ലെന്ന ലുലയുടെ പരിഹാസം. കരീബിയനിലെ യുഎസ് സൈനിക പ്രവര്‍ത്തനങ്ങളും സൈനിക സാന്നിധ്യത്തിലും ലുല ജി 20 ഉച്ചകോടിയില്‍ ആശങ്ക പ്രകടിപ്പിച്ചു. റഷ്യ- യുക്രൈന്‍ യുദ്ധം പോലുള്ള തെറ്റുകള്‍ ലോകത്ത് ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

