കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വ്യാജരേഖകൾ ഉപയോഗിച്ച് എല്ലാ തിരഞ്ഞെടുപ്പും അട്ടിമറിക്കുന്ന പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കായിരുന്നു കെ.സി വേണുഗോപാൽ. ഇതു സംബന്ധിച്ച് ഒരു പരാതിയും എഐസിസിക്ക് ലഭിച്ചിട്ടില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.പലസ്തീൻ വിഷയത്തിൽ ശശി തരൂർ അദ്ദേഹത്തിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ ചർച്ചകൾ അക്കാര്യത്തിൽ ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.