National News

നിവർ ചുഴലിക്കാറ്റ് ഭീഷണിയിൽ തമിഴ്‌നാട്;ചെന്നെ അടക്കമുള്ള നഗരങ്ങളിൽ കനത്ത മഴ

Cyclone Nivar LIVE Updates | Some weather models show the landfall close to  Chennai- The New Indian Express

തമിഴ്‌നാടും പുതുശേരിയും ചുഴലിക്കാറ്റ് ഭീഷണിയിൽ. നാളെ ഉച്ചയോടുകൂടി നിവർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുമെന്നാണ് കരുതുന്നത്. കൽപാക്കത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ചെന്നെ അടക്കമുള്ള നഗരങ്ങളിൽ കനത്ത മഴ തുടരുകയാണ്. കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി. വടക്കൻ തമിഴ്‌നാട്ടിലെ കടലോര ജില്ലകളിൽ താത്ക്കാലിക ഷെൽട്ടറുകൾ തുറന്നു. കൽപാക്കത്ത് സുരക്ഷയുടെ ഭാഗമായി തീരദേശവാസികളെ ഒഴിപ്പിച്ചു.ശ്രീലങ്കയ്ക്ക് വടക്കു കിഴക്കായി ഞായറാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്. ഇപ്പോൾ ചെന്നൈയിൽ നിന്ന് 630 കിലോമീറ്റർ അകലെയാണുള്ളത്. നാളെ ഉച്ചയോടെ കൽപാക്കത്തിനും കേളമ്പാക്കത്തിനും ഇടയിൽ കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!