
ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പി ന്റെ ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കൊടുവള്ളി സബ് ജില്ല കുന്നമംഗലം ഉപജില്ലയെ 7 -0ത്തിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം നാദാപുരം ജില്ലാ കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗo ഫൈനൽ മത്സരത്തിൽ വടകര സബ്ജില്ല ഫാറൂഖ് സബ് ജില്ലയെ 7എതിരെ 8 റണ്ണുകൾ നേടിക്കൊണ്ട് ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം കുന്നമംഗലം ഉപജില്ല കരസ്ഥമാക്കി
സമാപനചടങ്ങിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഷെമീർ കുന്നമംഗലം, പി കെ ഷഫീഖ് എന്നിവർ ആശംസകൾ നേർന്നു. കെ കെ ഷിബിൻ സ്വാഗതവും പി ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ
ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വടകര സബ് ജില്ലാ ടീമിന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന ട്രോഫി നൽകുന്നു.
ഫോട്ടോ 2
ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ കൊടുവള്ളി സബ് ജില്ലാ ടീം മുഖ്യ അതിഥികളോട് ഒപ്പം
AK Muhammed Ashraf
9495259409

