പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോക്കിടെ തിയേറ്ററിന് തീപ്പിടിച്ചു.ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാഹ്ലാദത്തിൽ അഗ്നിക്കിരയായത്.നായകന്റെ ഇന്‍ട്രോ സീന്‍ വന്നതോടെ ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്ന് തീയറ്ററില്‍ തീആയി. ഇതോടെ തീയറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സിനിമയ്ക്കെത്തിയ ഏതാനും ചിലരുടെ സഹായത്തോടെ തിയേറ്റർ ജീവനക്കാർ തന്നെയാണ് തീയണച്ചത്. എന്നാൽ ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നുമാണ് അദ്ദേഹം വീഡിയോക്കൊപ്പം എഴുതിയത്.പ്രഭാസ് നായകനായി എത്തിയ ‘ബില്ല’ 2009ലാണ് റിലീസ് ചെയ്തത്. തമിഴ് ചിത്രം ‘ബില്ല’യുടെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തിയത്. മേഹര്‍ രമേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയും ഹന്‍സിക മോട്വാനിയുമാണ് നായികമാരായി എത്തിയത്.