Technology

ഐ ഫോൺ 15 പ്രാേ വാങ്ങാൻ താൽപര്യമറിയിച്ച് മസ്ക്

വിൽപ്പനയാരംഭിച്ചതിന് പിന്നാലെ വിപണിയിൽ വൻ തരം​ഗം ആയ ഐഫോൺ 15 സീരീസിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മുൻ മോഡലുകളെ കവച്ചുവെക്കുന്ന ഫീച്ചറുകൾ വളരെ കുറവാണെങ്കിലും വൻ ഡിമാന്റ് കാരണം പ്രോ മോഡലുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമാണ്

ടെസ്‍ല തലവനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോൺ മസ്ക് ഐഫോൺ ലോഞ്ചിന് മുമ്പായി ആപ്പിളിനെതിരെ രംഗത്തുവന്നിരുന്നു. ‘കാമറയിൽ അല്ലാതെ, എന്ത് മാറ്റമാണ് പുതിയ ഐഫോണുകളിൽ ആപ്പിൾ കൊണ്ടുവരുന്നത് എന്നായിരുന്നു അദ്ദേഹം എക്സിൽ അന്ന് ചോദിച്ചത്. താൻ ഇപ്പോൾ ഉപയോഗിക്കുന്ന ഐഫോണും പഴയ മോഡലുകളും തമ്മിൽ എന്താണ് വ്യത്യാസം..? എന്നും അദ്ദേഹം ചോദിച്ചിരുന്നു.

എന്നാലിപ്പോൾ ഐഫോൺ 15 വാങ്ങാൻ താൽപര്യമറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് മസ്ക്. ഫോട്ടോഗ്രാഫർമാരായ സ്റ്റീഫൻ വിൽക്‌സും റൂബൻ വുവും ഐഫോണിൽ പകർത്തിയ ചിത്രങ്ങൾ ആപ്പിൾ സിഇഒ ടിം കുക്ക് എക്സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം.

‘‘ലോക പ്രശസ്ത ഫോട്ടോഗ്രാഫർമാരായ സ്റ്റീഫൻ വിൽക്‌സും റൂബൻ വുവും ഐഫോൺ 15 പ്രോ മാക്സുണ്ടെങ്കിൽ ക്രിയേറ്റിവിറ്റി പരിധിയില്ലാത്തതാണെന്ന് കാണിക്കുന്നു. അവർ പകർത്തിയ ഉജ്ജ്വലമായ ഫോട്ടോകൾ റോഡ് ഐലൻഡിലെ വേനൽക്കാലത്തെ ഭംഗിയും യൂട്ടാ മരുഭൂമിയുമൊക്കെ കാണിക്കുന്നു. -ടിം കുക്ക് ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചു. അതിന് മറുപടിയായാണ് മസ്ക് ‘ഞാൻ ഒരു ​ഐഫോൺ വാങ്ങുമെ’ന്ന് കുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു
error: Protected Content !!