International

ഇന്ത്യ–കാനഡ നയതന്ത്ര പ്രശ്നത്തിൽ യുഎസ് ഇടപെടില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്ന് യുഎസ് പ്രവർത്തിക്കുന്ന സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സ് വിലയിരുത്തി.

‘ഇന്ത്യ–ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു. പക്ഷേ, ഈ വിഷയത്തിൽ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ല.’ – സിഗ്നം ചെയർമാൻ ചാൾസ് മയേഴ്സ് പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ചാൾസ് മയേഴ്സ്
ഖലിസ്ഥാൻ ഭീകരനായ കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് ഇന്ത്യ–കാനഡ ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു. ബന്ധം വഷളായതിനു പിന്നാലെ കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു.

അതിനിടെ, ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചു ‘വിശ്വസനീയമായ ആരോപണങ്ങളുടെ’ വിവരങ്ങൾ ഇന്ത്യൻ സർക്കാരിന് ആഴ്ചകൾക്കു മുൻപേ നൽകിയെന്നു കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഇന്ത്യയുടെ പങ്കിനെക്കുറിച്ചു നാലാം തവണയാണ് ട്രൂഡോ ആരോപണം ആവർത്തിക്കുന്നത്.

കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് ട്രൂഡോ സൂചിപ്പിച്ചതെങ്കിലും ‘തെളിവുകൾ’ എന്നതിനു പകരം ‘വിശ്വസനീയമായ ആരോപണങ്ങൾ’ എന്നാണ് പ്രയോഗിച്ചത്. കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!