National News

ഭർത്താവിനെത്തേടി മുൻ കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ,മൂവരും ഇനി ഒരുമിച്ച്

ഭർത്താവും മുൻകാമുകിയുമായുള്ള വിവാഹം നടത്തി നൽകി ഭാര്യ.തിരുപ്പതിയിലെ ഡാക്കിലി മണ്ഡലിലാണ് സംഭവം.തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണിനാണ് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്തത്. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ.സോഷ്യല്‍ മീഡിയ റീല്‍സ് താരമാണ് അംബേദ്കർ നഗര്‍ സ്വദേശിയായ കല്ല്യാണ്‍. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വിശാഖപട്ടണത്തില്‍ നിന്നും നിത്യശ്രീ എന്ന പെണ്‍കുട്ടി വിമലയെ തേടി എത്തി.
കല്യാണിന്‍റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല.കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. എന്നാൽ കല്യാണും നിത്യശ്രീയും തമ്മിലുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തു. എന്നാൽ വിമല മുൻകൈയെടുത്ത്
സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വിവാഹത്തിന് നേതൃത്വം നല്‍കി. മൂവരും ഒരുമിച്ച് ജീവിക്കുമെന്നാണ് വിമല പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!