പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആലിൻചുവട് പുളിയിരിക്കുംകണ്ടി റോഡ് പ്രവൃത്തി പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഈ റോഡിന്റെ പ്രവൃത്തി നടത്തുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 13 പ്രവൃത്തികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിനായി 143.2 ലക്ഷം രൂപയാണ് അനുവദിച്ചത്.
എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാടത്തുംകടവ് കുളിക്കടവിന്റെ പ്രവൃത്തി ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. കെ കൃഷ്ണൻകുട്ടി, ടി.പി മാധവൻ, ടി മധുസൂദനൻ, എം സുധീഷ്, വി.കെ വിപിൻ, സുനിൽ കാവുങ്ങൽ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എം ചന്ദ്രശേഖരൻ സ്വാഗതവും എം.മനോഹരൻ നന്ദിയും പറഞ്ഞു.